ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ് വിഭാഗത്തില്‍ വീണ്ടും ഇന്ത്യയ്ക്ക് മെഡല്‍ത്തിളക്കം. പുരുഷ വിഭാഗം ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ 15 വയസ്സുകാരന് ശര്‍ദ്ധുല്‍ വിഹാനാണ് വെള്ളി മെഡല്‍ നേടിയിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ ഷിന് ഹ്യുവാന്വോ ആയിരുന്നു ഫൈനല്‍ റൗണ്ടില്‍ ശര്‍ദ്ധുലിന്റെ എതിരാളി.
മികച്ച പ്രകടനമാണ് ശര്‍ദ്ധുല്‍ ഫൈനലില്‍ കാഴ്ച്ചവെച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം വെള്ളി മെഡലാണിത്. ഇതോടെ നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 9 വെങ്കലവുമുള്‍പ്പെടെ 16 മെഡലുകളാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വന്തമാക്കിയിരിക്കുന്നത്.