ഹണ്ടിങ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദൈവാലയ കൂദാശ
പെൻസിൽവാനിയ : ഹണ്ടിങ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ ദൈവാലയ കൂദാശ 2022 സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ നടത്തുവാൻ കർത്തുകൃപയാൽ താത്പര്യപ്പെടുന്നു . പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിക്കും. ഇടവക മെത്രാപ്പൊലീത്ത അഭി.സക്കറിയാസ് മോർ നിക്കോളാവാസ് മെത്രാപ്പൊലീത്ത, അഭി. ഡോ.യൂഹാനോൻ മോർ മിലിത്തോസ് മെത്രാപ്പൊലീത്ത എന്നിവർ സഹകാർമികത്വം വഹിക്കും.
1980-ൽ അമേരിക്കൻ ഭദ്രാസനധിപൻ ആയിരുന്ന ഭാഗ്യസ്മരണാർഹനായ അഭി.ഡോ തോമസ് മോർ മക്കാറിയോസ് ഈ ദൈവാലയം സ്ഥാപിച്ചു. 1988-ൽ ദൈവകൃപയാൽ സ്വന്തമായി ഒരു ദൈവാലയം ഓർത്തഡോക്സ് സ്ട്രീറ്റ്, ഫിലാഡെൽഫിയിൽ മേടിക്കുവാൻ സാധിച്ചു. 2003 ൽ വടക്കെ അമേരിക്കയിലെ പ്രഥമ കത്തീഡ്രൽ ആയി ഭാഗ്യസ്മരണാർഹനായ അഭി. ഡോ തോമസ് മോർ മക്കാറിയോസ് ഈ ദൈവാലയത്തെ ഉയർത്തി.
2017-ൽ ഇന്ന് സ്ഥിതി ചെയ്യുന്ന ഹണ്ടിങ്ടൺ വാലിയിൽ ദൈവാലയം മേടിക്കുവാനും 2019 ഇൽ നവീകരണം പൂർത്തീകരിക്കുവാനും സാധിച്ചു.
കൂദാശാ ക്രമീകരണങ്ങൾ
സെപ്റ്റംബർ 30 ന് വൈകിട്ട് 5 ന് പരിശുദ്ധ കാതോലിക്കാ ബാവയെ സ്വീകരിച്ചു പള്ളിയിലേക്ക് സ്വീകരിച്ച് ആനയിക്കും. വൈകിട്ട് 6:00 ന് സന്ധ്യാ നമസ്കാരവും തുടർന്ന് 6.30 ന് വിശുദ്ധ ദേവാലയ കൂദാശ ശ്രുശൂഷയുടെ ഒന്നാം ഭാഗവും നടക്കും. ഒക്ടോബർ 1 ന് രാവിലെ 7:00 ന് പ്രഭാത നമസ്ക്കാരത്തെ തുടർന്ന് വിശുദ്ധ ദേവാലയ കൂദാശ ശ്രുഷൂശയുടെ രണ്ടാം ഭാഗവും തുടർന്നു വിശുദ്ധ കുർബാനയും നടക്കും. 12:00 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവയും അഭിവന്ദ്യ പിതാക്കൻമാരും വിശിഷ്ട അതിഥികളും പങ്കെടുക്കും.