തിരുവോണം ബമ്പർ ഭാഗ്യക്കുറി ഫലത്തിലെ ഭാഗ്യശാലിയെ കണ്ടെത്തി. ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടിയാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന് ലഭിച്ചത്. ഇന്നലെ രാത്രി പഴവങ്ങാടിയിലെ ചില്ലറ വിൽപനശാലയിൽ നിന്നാണ് അനൂപ് ടിക്കറ്റ് വാങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ കീഴിലുള്ള ഏജൻസിയാണിത്. ലോട്ടറി ഏജന്റ് സുജയുടെ സഹോദരനാണ് അനുപ്. അനൂപ് എടുത്ത ടിജെ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഓട്ടോ ഡ്രൈവറായ അനുപാണ് എട്ടിന് ലോട്ടറി എടുത്തത്.