ന്യൂയോര്‍ക്ക്: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റേയും, ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷന്റേയും, വള്ളംകളിക്ക് പേരുകേട്ട ആറന്മുളയുടേയും നാടായ കോഴഞ്ചേരിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും അമേരിക്കയിലും കാനഡയിലും കുടിയേറിയവരുടെ സമ്മേളനം ഏപ്രില്‍ എട്ടാംതീയതി ന്യൂയോര്‍ക്കില്‍ (26 N Tyson Ave, Floral Park, NY 11001) വച്ചു നടത്തുന്നതാണ്.
2003-ല്‍ ന്യൂയോര്‍ക്കില്‍ തുടങ്ങിയ ഈ സമ്മേളനത്തിന് 15 വര്‍ഷം തികയുകയാണ്.ഈ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ സംഗമം നാടിനു നല്‍കിയ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ടെന്നു പ്രസിഡന്റ് റെജി ചെറിയാന്‍ പറഞ്ഞു.
ഈ സമ്മേളനത്തില്‍ ഫണ്ട് റൈസിംഗ് ചെയര്‍മാന്‍ ശശീന്ദ്രന്‍ നായര്‍ അധ്യക്ഷനായിരിക്കും. കോഴഞ്ചേരി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ഫിലിപ്പ് വര്‍ഗീസ് യോഗം ഉദ്ഘാടനം ചെയ്യും. കണ്‍വീനര്‍ അനിയന്‍ മൂലയില്‍ പ്രതിനിധികളെ സ്വാഗതം ചെയ്യുകയും, കോ- കണ്‍വീനര്‍ മോന്‍സി വര്‍ഗീസ് നന്ദി പറയുകയും ചെയ്യും.
യോഗത്തിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാന്‍ ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഇന്ത്യാ പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര എന്നിവര്‍ എത്തിച്ചേരും. സംഗമത്തിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ലാലു പ്രഭാവ്, അനിയന്‍ മൂലയില്‍, മോന്‍സി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഫോണ്‍: 267 968 2100, 516 647 0748, 914 620 3298.