കേരള സര്‍വകലാശാലയുടെ പ്രഥമ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം കവയത്രി സുഗതകുമാരിക്ക്. സാമൂഹിക, സാഹിത്യരംഗങ്ങളിലെ സുഗതകുമാരിയുടെ ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സര്‍വകലാശാല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.
സര്‍വകലാശാല അധ്യാപകരായ ഡോ.ബി.വി ശശികുമാര്‍, ഡോ.എസ്. നസീബ്, ഡോ.ജി പത്മറാവു, ഡോ.സി. ആര്‍ പ്രസാദ് എന്നിവരടങ്ങിയ പുരസ്കാര സമിതിയാണ് സുഗതകുമാരിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. കേരള പിറവി ദിനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും.