ധാര്‍ചുള (ഉത്തരാഖണ്ഡ്): പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ വധിക്കുമെന്ന് ഭീഷണി മുഴക്കി വാട്സാപ്പ് സന്ദേശം അയച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്യുമ്ബോള്‍ വധിക്കാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് കേസ്. സന്ദേശം അയക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച്ച രാത്രി ഒമ്ബതരയോടെയാണ് പ്രതിരോധമന്ത്രിയെ വധിക്കാന്‍ രണ്ടു പേര് ചേര്‍ന്ന് പദ്ധതിയിടുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്. ഒരു വാട്സാപ്പ് ഗ്രൂപ്പിലാണ് ഇരുവരും ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. 'ഞാന്‍ നിര്‍മ്മലാ സീതാരാമനെ വെടിവെച്ച് കൊല്ലും, നാളെ അവരുടെ അവസാന ദിവസമായിരിക്കും' ഇതായിരുന്നു ഒരാള്‍ അയച്ച സന്ദേശം.കസ്റ്റഡിയിലുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ സന്ദേശം അയച്ച വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനും പൊലീസ് നിരീക്ഷണത്തിലാണ്. കേസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ഇരുവരും വെറുതെ സംസാരിച്ചതാണ് ഇക്കാര്യം എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.