ബാംഗലൂരു: നിയമം നിയമമാണ്, എന്നാല്‍, നല്ലൊരു കാര്യത്തിന് വേണ്ടി അതില്‍ അയവ് വരുത്തുന്നത് നൈതികമാണ്. സിവില്‍ സര്‍വീസിലേയ്ക്ക് കടന്നുചെല്ലാന്‍ ആഗ്രഹിച്ചിരുന്ന വരുണ്‍ സുഭാഷ് ചന്ദ്രന്‍ എന്ന ഇരുപത്തിയെട്ടുകാരന്റെ അവസാന വരികളാണിത്. ഏതാനും മിനിട്ട് വൈകിയതിന്റെ പേരില്‍ യു പി എസ് സിയുടെ പ്രവേശന പരീക്ഷാ ഹാളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട വരുണ്‍ ജീവിതത്തോട് വിടപറയും മുമ്ബേ എഴുതിയ വാക്കുകളാണിത്. പരീക്ഷയെഴുതി തന്റെ സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക് കയറുന്നതിന് നിയമത്തിന്റെ കടുംപിടുത്തം വിലങ്ങുതടിയായപ്പോള്‍ നിരാശയുടെ കയറില്‍ ആ യുവത്വം തന്റെ സ്വപ്നങ്ങള്‍ക്ക് വിരാമിട്ടു. ഞായാറാഴ്ച വൈകിയാണ് വരുണ്‍ ആത്മഹത്യ ചെയ്തത്.
കര്‍ണാടക സ്വദേശിയായ ഈ ഇരുപത്തിയെട്ടുകാരന്‍ പരീക്ഷാ സെന്ററില്‍ എത്തുമ്ബോള്‍ നാല് മിനിട്ട് വൈകി പോയി. ഇത് വരുണിന്റെ നാലാമത്തെ സിവില്‍ സര്‍വീസ് പരീക്ഷയായിരുന്നു. ഓള്‍ഡ് രാജേന്ദ്ര നഗറിലെ രണ്ട് മുറി അപ്പാര്‍ട്ട്‌മെന്റില്‍ തന്റെ ജീവിതം അവസാനിപ്പിക്കുമ്ബോള്‍ അദ്ദേഹം തന്റെ നിരാശയുടെ ആഴത്തെ വാക്കുകളില്‍ പകര്‍ത്തി. 8.45 ന് മുമ്ബ് തന്നെ പരീക്ഷ സെന്ററിലെത്തിയെങ്കിലും അവിചാരിതമായി പരീക്ഷ സെന്റര്‍ തെറ്റിപ്പോകുകയായിരുന്നു.
പരീക്ഷാ സെന്ററായ പഹര്‍ഗഞ്ച് സര്‍വോദയാ ബാല്‍വിദ്യാലയ ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്രനഗറിലെ വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്റലധികം ദൂരമില്ലാത്ത സ്ഥലമാണ്. പരീക്ഷാ സെന്ററില്‍ എത്തിയ ശേഷമാണ് ഞാനെത്തിയ സ്ഥലം മാറിപ്പോയി എന്ന് മനസ്സിലാക്കുന്നത്. ശരിയാ കേന്ദ്രത്തില്‍ ഞാന്‍ 9.24 ന് എത്തിയെങ്കിലും എനിക്ക് പ്രവേശനം നിഷേധിച്ചു. കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
സൂപ്പര്‍വൈസിങ് ഒഫിഷ്യല്‍സിന്റെ ഭാഗത്ത് നിന്നും ഉണ്ടായ സമീപനം വളരെ ഖേദകരമാണ്. 'നിയമങ്ങള്‍ നിയമങ്ങളാണെന്ന് എനിക്കറിയാം. പക്ഷേ, നല്ലൊരുകാര്യത്തിന് വേണ്ടി അതില്‍ അയവ് വരുത്തുന്നത് നൈതികമാണ്' വരുണിന്റെ കത്തില്‍ പറയുന്നു. പരീക്ഷ തുടങ്ങുന്നതിന് പത്ത് മിനിട്ട് മുമ്ബ് 9.20 ന് രാവിലത്തെ പരീക്ഷ എഴുതുന്നതിനും ഉച്ചയ്ക്കുളള സെഷനിലേയ്ക്ക് 2.20 നും ഹാജരകാണമെന്നും ഈ സമയം കഴിയുന്നതോടെ പരീക്ഷാഹാളിലേയ്ക്കുളള പ്രവേശനം അവസാനിപ്പിക്കുമെന്ന് അഡ്മിറ്റ് കാര്‍ഡില്‍ പറയുന്നു. പ്രവേശനം അവസാനിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ പരീക്ഷാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഇത് രേഖപ്പെടുത്തിയ അഡ്മിറ്റ് കാര്‍ഡ് വരുണിന്റെ മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
തന്റെ മരണത്തിന് മറ്റാരും ഉത്തരാവദികളല്ലെന്നനും ഈ തീരുമാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഉത്തമബോധ്യമുണ്ടെന്നും വരുണിന്റെ കത്തില്‍ പറയുന്നു. വരുണ്‍ പൊലീസിനായി എഴുതിയ മറ്റൊരുകത്തില്‍ തന്റെ ഒരു വനിതാ സുഹൃത്തിന്റെ പുസ്തകം തന്റെ മുറിയില്‍ ഉണ്ടെന്നും ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും തന്റെ കൈവശമുളള പുസ്തകം അടുത്ത പരീക്ഷായെഴുതാനായി ആ പെണ്‍കുട്ടിക്ക് തിരികെ നല്‍കണമെന്നും തന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആ പെണ്‍കുട്ടിയെ ഒരു കാരണവശാലും ചോദ്യം ചെയ്യരുതെന്നും കത്തില്‍ എഴുതുന്നു.
ഇനിയും ഈ ജീവിതത്തിന് അര്‍ത്ഥമില്ല. ഇനിയുളള ജീവിതം മരണതുല്യമാണ്. സംഭവിച്ചതൊക്കെ സംഭവിച്ചു. ഇത് എപ്പോള്‍ വേണമെങ്കിലും എവിടെവച്ച് വേണമെങ്കിലും സംഭവിക്കാം. ഇപ്പോള്‍ മുതല്‍ വളരെപ്രയാസകരമായ കാര്യമാണെന്ന് എനിക്കറിയാം പക്ഷേ അത് അസാധ്യമായ ഒന്നല്ല. ഞാനൊരിക്കലും ഉണ്ടായിരുന്നില്ലെന്ന് കരുതിയാല്‍ മതിയാകും. കുടുംബാംഗങ്ങള്‍ക്കുളള കുറിപ്പില്‍ വരുണ്‍ എഴുതി.
നിങ്ങള്‍ എന്നെ മറക്കാന്‍ എത്രമേല്‍ ശ്രമിക്കുമോ എന്റെ ആത്മാവ് അത്രമേല്‍ സന്തോഷകരമായിരിക്കും.'എന്നാണ് കത്തിലെ അവസാനവരി.