ചെന്നൈ: പത്താം ജന്മദിനത്തില് സൈക്കിള്‍ വാങ്ങാനായി അഞ്ചു കുടുക്കകളിലായി സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത തമിഴ് പെണ്‍കുട്ടിക്ക് സമ്മാനവുമായി ഹീറോ.
ചെന്നൈ വില്ലുപുരം ശിവറാം നഗറില്‍ താമസിക്കുന്ന അനുപ്രിയ്ക്ക് ഇനി എല്ലാ പിറന്നാളിനും സൈക്കിള്‍ സമ്മാനമായി നല്‍കുമെന്ന് ഹീറോ സൈക്കിള്‍സ് എംഡി പങ്കജ് എം.മുഞ്ചാല്‍. ഇന്നലെത്തന്നെ കമ്ബനി പ്രതിനിധി ആദ്യ സൈക്കിള്‍ കൈമാറി.
പത്താം ജന്മദിനത്തില് സൈക്കിള്‍ വാങ്ങാന്‍ നാലുവര്‍ഷമായി കൂട്ടിവച്ച 8,846 രൂപയാണ് അനുപ്രിയ കേരളത്തെ തളര്‍ത്തിയ പ്രളയത്തില്‍ ഒരു ചെറിയ കൈത്താങ്ങാകാന്‍ നല്‍കിയത്. കുഞ്ഞുമനസിന്റെ നന്മയെക്കുറിച്ചറിഞ്ഞ ഹീറോ സൈക്കിള്‍ അധികൃതര്‍ ഉടന്‍ സമ്മാനവുമായെത്തുകയും ചെയ്തു.