• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

തലച്ചോര്‍ തുറന്നുള്ള അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കിടെ ഗിറ്റാര്‍ വായിച്ച്‌ രോഗി

ബംഗളൂരു: ഓപ്പറേഷന്‍ തീയ്യേറ്ററിനെ മ്യൂസിക് റൂമാക്കുന്ന ഒരു പ്രത്യേക കാഴ്ച. ഡോക്ടര്‍മാരോ നഴ്‌സുമാരോ അല്ല ജീവന്‍ പണയംവെച്ചുള്ള സര്‍ജറിക്കിടെ രോഗി തന്നെയാണ് ഗിറ്റാര്‍ വായിച്ച്‌ കുത്തിക്കീറുന്ന വേദനയെ നേരിടുന്നത്. ബംഗളൂരുവിലാണ് സംഭവം.

തലച്ചോര്‍ തുറന്നുള്ള അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കിടെയാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഗിറ്റാറിസ്റ്റായ ടസ്‌കിന്‍ അലി ഗിറ്റാര്‍ വായിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരിലൊരാളാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

സ്ഥിരമായി കൈ ഉപയോഗിച്ച്‌ സമ്മര്‍ദ്ദമുള്ള ജോലി ചെയ്യുന്നവരെ ബാധിക്കുന്ന Focal Hand Dystonia എന്ന രോഗമായിരുന്നു ടസ്‌കിന്‍ അലിക്ക്. ഇടതുകയ്യുടെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറിലാക്കി. ആ കൈ ഉപയോഗിച്ച്‌ ഗിറ്റാര്‍ വായിക്കാനോ മൊബൈല്‍ ഉപയോഗിക്കാനോ ടസ്‌കിന് കഴിയില്ലായിരുന്നു. ഈ പ്രശ്‌നത്തിന് ചികിത്സ ഇല്ലെന്നായിരുന്നു ടസ്‌കിന്‍ ആദ്യം ചികിത്സ തേടിയിരുന്ന ധാക്കയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ തന്റേ അതേ പ്രശ്‌നമുള്ള ഒരാള്‍ക്ക് ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയതറിഞ്ഞ് ടസ്‌കിന്‍ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു.

തുടര്‍ന്ന് ബംഗളൂരുവിലെ ജെയിന്‍ ആശുപത്രിയില്‍ ഡോക്ടര്‍ മഹീവീറിന്റെ നേത്വത്തിലായിരുന്നു ശസ്ത്രക്രിയ. ലോക്കല്‍ അനസ്‌തേഷ്യ മാത്രം നല്‍കിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഇടയ്ക്ക് ടസ്‌കിന്‍ വയലിന്‍ വായിച്ചു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

Top