വാഷിംഗ്ടണ്‍ ഡി.സി.: അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ വാഷിംഗ്ടണ്‍ ഡി.സി. അലിഗര്‍ അലുമിനി അസ്സോസിയേഷന് വാര്‍ഷീക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി.
മാര്‍ച്ച് 25 ഞായര്‍ മേരിലാന്റ് റോക്ക് വില്ല മോണ്ട് ഗോമറി കൗണ്ടി എക്സിക്യൂട്ടീവ് കെട്ടീടത്തിലെ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന് യോഗം ഖുറാന് പാരായണത്തോടെയാണ് ആരംഭിച്ചത്.
പ്രസിഡന്റ് ഡോ.മുഹമ്മദ് അക്ക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മിസ്സിസ് നസ്റീന് ഖാന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കള്‍ച്ചറല്‍ മേള, വാര്‍ഷീക ഇഫ്താര്‍ വിരുന്ന്, സ്വാതന്ത്രദിനാഘോഷം, കവി സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ റിപ്പോര്‍ട്ട് വര്‍ഷത്തില്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതായി പ്രസിഡന്റ് ആമുഖ പ്രസംഗത്തില്‍ ചൂണ്ടികാട്ടി.
അലിഗര്‍ യൂണിവേഴ്സിറ്റി സ്ഥാപകന്‍ സര് സയ്യദിനെ കുറിച്ചുള്ള ചിത്രപ്രദര്‍ശനവും, ബുക്ക് എക്സിബിഷനും വന്‍ വിജയമായിരുന്നതായും പ്രസിഡന്റ് പറഞ്ഞു. ട്രസ്റ്റി ബോര്‍ഡ് റിപ്പോര്‍ട്ട്, ചെയര്മാന് ഡോ.ഫസല്‍ ഖാന് അവതരിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ നല്കിയ സ്കോളര്‍ഷിപ്പുകളെ കുറിച്ചു ഡോ. റഫത്തു ഹുസ്സൈന്‍ വിശദീകരിച്ചു. പുതിയ ഭാരവാഹികളായി ഡോ.റസ്സി റസ്സുദിന്(പ്രസിഡന്റ് ഇലക്റ്റ്), മൊഹിബു അഹമ്മദ്(സെക്രട്ടറി ഇലക്ട്), മസൂദ് ഫര്ഷൂരി(ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍), ഐഷാ ഖാന്(ചെയര്മാന് ട്രസ്റ്റി ബോര്‍ഡ്) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡോ.റഫത്ത് ഹുസൈന് (പ്രസിഡന്റ്), അഫ്സല് ഉസ്മാനി(സെക്രട്ടറി), ഹാരിസ് ഉസ്മാനി(ട്രഷറര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഔട്ട്ഗോയിംഗ് മെംബേർസ്