വാഷിംങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ള്യു. ബുഷിന്റെ ഭാര്യ ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശതകളില്‍ കഴിയുകയായിരുന്നു അവര്‍. ബാര്‍ബറയുടെ നിര്യാണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും അനുശോചനം അറിയിച്ചു.