ബാര്‍സലോണ > ഫുട്ബോള്‍ ലോകം ആവേശത്തോടെ കാത്തിരുന്ന ബാര്‍സലോണ റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. പരുക്കന്‍ അടവുകളിലൂടെ തീര്‍ത്തും വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ അടിച്ച് സമാസമമാകുകയായിരുന്നു. ജയം ലക്ഷ്യമാക്കി ഇറങ്ങിയ ക്രിസ്ത്യാനോയ്ക്കും കൂട്ടര്‍ക്കും വിജയം നൗകാംപിലും അകലെയായിരുന്നു. പത്താം മിനിറ്റിലായിരുന്നു ബാര്‍സലോണയുടെ ആദ്യ ഗോള്‍.
ലയണല്‍ മെസ്സി മറിച്ചു നല്കിയ പാസില്‍നിന്ന് ലൂയി സുവാരെസ് ബാര്‍സലോണയെ മുന്നിലെത്തിക്കുകയായിരുന്നു. ബാര്‍സയുടെ ഇതിഹാസതാരം ആന്ദ്രെ ഇനിയേസ്റ്റയുടെ അവസാന എല്‍ക്ലാസിക്കോ പോരാട്ടമായിരുന്നു സമനിലയില്‍ പിരിഞ്ഞത്. കരിം ബെന്‍സെമയുടെ പാസില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെയാണ് റയല്‍ ബാര്‍സയുമായി ഒപ്പത്തിനൊപ്പമെത്തിയത്.