• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ചൈനീസ് ബഹിരാകാശനിലയം ഈയാഴ്ച‍ ‌ഭൂമിയിൽ; ആശങ്കയിൽ ശാസ്ത്രലോകം

ന്യൂയോർക് ∙ നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം ‘ടിയാൻഗോങ്–1’ മാർച്ച് 30നും ഏപ്രിൽ രണ്ടിനും ഇടയിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നു ബഹിരാകാശ വിദഗ്ധരുടെ കണക്കുകൂട്ടൽ. ആകാശത്തു തീഗോളങ്ങൾ സൃഷ്ടിച്ചുകൊണ്ടാകും നിലയം അവസാനയാത്ര നടത്തുകയെന്ന് ഇന്റർനാഷനൽ സെന്റർ ഫോർ റേഡിയോ അസ്ട്രോണമി റിസർച്ചിലെ ശാസ്ത്രജ്ഞൻ മാർകസ് ഡോലൻസ്കി പറഞ്ഞു. എന്നാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും അറിയിപ്പുണ്ട്. നിലയം വീഴുന്നതുമൂലം എന്തെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാകാനുള്ള സാധ്യത ശാസ്ത്രജ്ഞൻമാർ തള്ളിക്കളഞ്ഞു.

8,500 കിലോ ഭാരമുള്ള നിലയം, തെക്കും വടക്കുമുള്ള 43 ഡിഗ്രി അക്ഷാംശങ്ങൾക്കിടയിൽ പതിക്കാനാണു സാധ്യതയെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടും. മേഖലയിൽ തന്നെ വടക്കൻ ചൈന, മധ്യപൂർവ മേഖല, ഇറ്റലിയും വടക്കൻ സ്പെയിനും ഉൾപ്പെടുന്ന യൂറോപ്യൻ പ്രദേശങ്ങൾ, അമേരിക്ക, ന്യൂസീലൻഡ്, തെക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ സാധ്യത അൽപം കൂടുതലാണ്.

ടിയാൻഗോങ് വീഴുന്നതുകൊണ്ട് അപകടമുണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് അമേരിക്കൻ സഹകരണത്തിലുള്ള ‘എയ്റോസ്പെയ്സ് കോർപറേഷനിലെ’ ശാസ്ത്രജ്ഞർ പറയുന്നു. നിലയത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ തന്നെ കത്തിയമരുമെന്നതിനാൽ വളരെ ചെറിയ അവശിഷ്ടങ്ങളേ ഭൂമിയിൽ പതിക്കൂ. ഒരു ചെറിയ പ്രദേശത്താകും ഇതു വീഴുക.

Top