• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഗ​ജ തീ​രം തൊ​ടു​ന്നു; അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ ക​ന​ത്ത മ​ഴ

ചെ​ന്നൈ: ഗ​ജ ചു​ഴ​ലി​ക്കാ​റ്റ് വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി ത​മി​ഴ്നാ​ട് തീ​രം തൊ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ചെ​ന്നൈ​യി​ല്‍​നി​ന്നു 300 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ നാ​ഗ​പ​ട്ട​ണ​ത്തി​ന​ടു​ത്താ​ണ് ഇ​പ്പോ​ള്‍ ചു​ഴ​ലി​ക്കാ​റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ക​ന​ത്ത മ​ഴ പെ​യ്തു തു​ട​ങ്ങു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റ് മു​ന്നി​ല്‍​ക്ക​ണ്ട് ത​മി​ഴ്നാ​ട് തീ​ര​ത്തു​നി​ന്ന് 12,000 പേ​രെ ഒ​ഴി​പ്പി​ച്ചു. 6000 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

ചു​ഴ​ലി​ക്കാ​റ്റ് തീ​രം തൊ​ടു​ന്ന​തോ​ടെ നാ​ഗ​പ​ട്ട​ണം, ക​ട​ലൂ​ര്‍, ത​ഞ്ചാ​വൂ​ര്‍, തൂ​ത്തു​ക്കു​ടി, പു​തു​ക്കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ നാ​ഗ​പ​ട്ട​ണ​ത്ത് വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ചെ​ന്നൈ​യി​ല്‍​നി​ന്നു പു​റ​പ്പെ​ടേ​ണ്ട നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി.

80 മു​ത​ല്‍ 90 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ലാ​യി​രി​ക്കും ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, പു​തു​ച്ചേ​രി തീ​ര​ങ്ങ​ളി​ല്‍ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ക്കു​ക. ന്യൂ​ന​മ​ര്‍​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ന്ന​തോ​ടെ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍ പ്ര​ക്ഷു​ബ്ദം ആ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

Top