ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സാസിയേഷന്‍ ഓഫ് അമേരിക്കാസ്) ചിക്കാഗോ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷൻ 2018 ആരംഭിക്കുന്നത് ഗംഭീര വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരിക്കും. സൗത്ത് ഫ്ലോറിഡയിലെ പ്രശസ്ത പെർക്കഷണിസ്റ്റ് ജോസ്മാൻ കാരേടൻ പഞ്ചാരി മേള കമ്മിറ്റിയുടെ ചെയർമാൻ. ചിക്കാഗോയിലെ ഒട്ടനവധി പേർ ശിഷ്യൻമാരായിട്ടുള്ള സ്കറിയകുട്ടി തോമസ് ആണ് കോചെയർമാൻ.
നോർത്ത് അമേരിക്കയിലെ വിവിധ മലയാളി അസ്സോസിയേഷനുകളിൽ നിന്നുമായി ചെണ്ട മേളത്തിൽ വിദഗ്ദ്ധരായ നൂറിൽ പരം കലാകാരൻ മാർ അന്ന് നടക്കുന്ന ഘോഷ യാത്രയിൽ അണിനിരക്കും. കാണികൾക്ക് ഏറെ ആനന്ദം നൽകുന്ന ഒരു ദൃശ്യ - ശ്രവ്യ വിരുന്നൊരുക്കുവാൻ ജോസ്‌മാൻ കാരേടന്റെയും സ്കറിയകുട്ടി തോമസിന്റെയും നേതൃത്വത്തിൽ ഈ കലാകാരമാർ കഠിനമായി ചെണ്ടമേളം അഭ്യസിക്കുന്നു. ചെറു കൂട്ടങ്ങളായി ഓൺ ലൈനിലൂടെ ലൈവായിട്ടാണ് ഇപ്പോൾ ക്ലാസ്സുകൾ എടുത്തു കൊണ്ടിരിക്കുന്നത്. പഞ്ചാരിമേളത്തിന്റെ മറ്റു കമ്മറ്റി അംഗങ്ങളായി കമ്മറ്റി ഇൻ ചാർജ് തോമസ് ചാണ്ടി, നോയൽ മാത്യു, നിഷാദ് പൈട്ടുതറയിൽ, റോഷിൻ മാമൻ, ബാബു ദേവസ്യ എന്നിവരാണ് പ്രവർത്തിക്കുന്നത്.
ഈ വാദ്യമേള ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനിൽ പങ്കെടുക്കുന്ന ഏവർക്കും മറക്കാനാവാത്ത ഒരനുഭവം ആയിരിക്കുമെന്ന് ഫോമ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ പറഞ്ഞു.
തുടക്കത്തിൽ കലാകാരൻമാർ രണ്ട് വിഭാഗമായി അവതരിപ്പിക്കുന്ന ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര കൺവെൻഷൻ സെന്ററിൽ പ്രവേശിക്കും. പിന്നീട് കേരളത്തിന്റെ തനതായ ശൈലിയിൽ അത്യാകർഷകമായി രണ്ടു ടീമും ഒന്നായി സദസ്സിന് മേളക്കൊഴുപ്പിന്റെ മാസ്മരിക അനുഭൂതി സമ്മാനിക്കും . ഇതുവരെ അമേരിക്കയിലെ ഒട്ടേറെ കലാകാരൻമാർ ഈ സംരംഭത്തിൽ എല്ലാ സഹകരണവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന് കമ്മിറ്റി അറിയിച്ചു.
ജൂൺ ഇരുപത്തി ഒന്ന് മുതൽ ഇരുപത്തി നാല് വരെ ചിക്കാഗോയിൽ നടത്തപ്പെടുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://www.fomaa.net.
സമീപിക്കുക - ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598
ബിന്ദു ടിജി