• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കേരളാതീരത്തു കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യത: വിനോദസഞ്ചാരത്തിനു നിയന്ത്രണം

കൊല്ലം: കേരളാതീരത്തു കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യത എന്നു മുന്നറിയിപ്പ്. മത്സ്യ തൊഴിലാളികള്‍ക്കു ജാഗ്രത നിര്‍ദേശം നല്‍കി. തീരത്തു രണ്ടു ദിവസത്തെയ്ക്കു വിനോദസഞ്ചാരവും നിയന്ത്രിച്ചു. ദേശിയ ദുരന്ത നിവാരണ ഏജന്‍സിയാണു മുന്നറിയിപ്പ് നല്‍കിരിക്കുന്നത്. കേരളാതീരത്ത് 2.5 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കാം.

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നി മേഖലകളില്‍ രാവിലെ എട്ടര മുതല്‍ 22 ന് അര്‍ദ്ധരാത്രി വരെ തിരയടിക്കും എന്നാണു മുന്നറിയിപ്പ്. വേലിയേറ്റ സമയത്തു തിരമാലകള്‍ കൂടുതല്‍ ശക്തി പ്രാവിക്കാനും ആഞ്ഞടിക്കാനും സാധ്യതയുള്ളതായാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. മത്സ്യബന്ധനം നടത്തുന്നവര്‍ സൂക്ഷിക്കണം എന്നും മുന്നറിയിപ്പുണ്ട്. തീരത്തു ബോട്ടുകള്‍ നിശ്ചിത അകലത്തില്‍ മാത്രമേ നങ്കുരമിടാന്‍ പാടുള്ള എന്നും അറിയിപ്പുണ്ട്.

Top