ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലെ ആറ് ദിവസങ്ങള്‍ രാജ്യത്തെ ബാങ്കുകള്‍ തുറക്കില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്ര ധനമന്ത്രാലയം.
സെപ്റ്റംബര്‍ രണ്ട്, രണ്ടാം ശനിയാഴ്ചയായ സെപ്റ്റംബര്‍ എട്ട് എന്നീ ദിവസങ്ങളില്‍ മാത്രമേ ബാങ്കുകള്‍ക്ക് രാജ്യമൊട്ടാകെ അവധിയുള്ളൂ. സെപ്റ്റംബര്‍ മൂന്ന്, തിങ്കളാഴ്ച രാജ്യത്തൊട്ടാകെയുള്ള ബാങ്കുകള്‍ക്ക് അവധിയില്ല. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്‌ട് പ്രകാരം അവധി പ്രഖ്യാപിച്ചിട്ടുള്ള ചില സംസ്ഥാനങ്ങളില്‍ മാത്രമേ ബാങ്കുകള്‍ അന്ന് പ്രവര്‍ത്തിക്കാതിരിക്കുകയുള്ളൂ.
ഈ ദിവസങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലെയും ബാങ്ക് എടിഎമ്മുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നും ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ക്ക് യാതൊരു തടസവും ഉണ്ടായിരിക്കില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.