• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കേരളത്തിന്റെ ആവശ്യങ്ങള്‍ അക്കമിട്ടു നിരത്തി നിവേദനം ; മുഖ്യമന്ത്രി പിണറായിക്ക് അതേ നാണയത്തില്‍ പ്രധാനമന്ത്രി മോഡിയുടെ മറുപടി

ന്യൂഡല്‍ഹി: റേഷന്‍ വിഹിതവര്‍ധനയടക്കം കേരളത്തിന്റെ ആവശ്യങ്ങള്‍ അക്കമിട്ടു നിരത്തി നിവേദനം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് അതേ നാണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറുപടി. കേരളം നടപ്പാക്കാത്ത കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ പട്ടിക തിരിച്ചുനല്‍കിയാണു പിണറായിക്കു മോഡി 'ചെക്ക്' പറഞ്ഞത്.

സര്‍വകക്ഷിസംഘം നിവേദനം സമര്‍പ്പിച്ചശേഷം, പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകരെക്കണ്ട മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേരളത്തെ അവഗണിച്ച പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ചു. കേരളം അവഗണിച്ച പദ്ധതികള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതിനേക്കുറിച്ചു മുഖ്യമന്ത്രി മൗനം പാലിച്ചു. സംഭാഷണത്തിനിടെ, പിണറായിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച്‌ പ്രധാനമന്ത്രി ആവര്‍ത്തിച്ച്‌ അന്വേഷിച്ചതും ശ്രദ്ധേയമായി.

കേന്ദ്രത്തെ പഴിചാരിക്കൊണ്ടുള്ള പിണറായിയുടെയും ചെന്നിത്തലയുടെയും പ്രതികരണം അറിഞ്ഞപാടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പ്രധാനമന്ത്രി വിളിച്ചുവരുത്തി. കേരളത്തിന്റെ പ്രതിനിധിയായ കണ്ണന്താനം സര്‍വകക്ഷിസംഘത്തില്‍ ഉള്‍പ്പെടാതിരുന്നതില്‍ അതൃപ്തി അറിയിച്ചു. സംസ്ഥാനസര്‍ക്കാര്‍ ക്ഷണിച്ചില്ലെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി. ഇതോടെ നിവേദനം മാറ്റിവച്ച പ്രധാനമന്ത്രി, കേരളത്തിലെ പ്രശ്‌നങ്ങള്‍ കണ്ണന്താനത്തോട് ചോദിച്ചു മനസിലാക്കി.

മഴക്കെടുതിയുടെ രൂക്ഷത കണ്ണന്താനം ശ്രദ്ധയില്‍പ്പെടുത്തിയതോടെ, നാളെത്തന്നെ ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവിനോടു കേരളം സന്ദര്‍ശിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. റെയില്‍വേ, വാണിജ്യ, വ്യോമയാനമന്ത്രിമാരുമായി ചര്‍ച്ചചെയ്ത് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കണ്ണന്താനത്തോടു പ്രധാനമന്ത്രി നിര്‍ദേശിച്ചു.

തുടര്‍ന്നുള്ള ചര്‍ച്ചയില്‍ കൊച്ചുവേളി-െമെസുരു ട്രെയിന്‍ ദിവസേന സര്‍വീസ് നടത്തുന്നതടക്കമുള്ള തീരുമാനങ്ങള്‍ െകെക്കൊണ്ടു. കഴിഞ്ഞ നാലുതവണ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചതായി മുഖ്യമന്ത്രി ആരോപിച്ചതിനു പിന്നാലെയാണ് ഇന്നലെ സര്‍വകക്ഷിസംഘത്തിനു സമയമനുവദിച്ചത്. മുഖ്യമന്ത്രി പിണറായി മറ്റാവശ്യങ്ങള്‍ക്കു ഡല്‍ഹിയിലെത്തുമ്ബോഴാണു സമയം ചോദിക്കാറുള്ളതെന്നും പ്രധാനമന്ത്രിയുടെ സമയക്രമം നോക്കിയാണു കൂടിക്കാഴ്ച അനുവദിക്കാറുള്ളതെന്നുമായിരുന്നു കേന്ദ്രവിശദീകരണം.

റേഷന്‍ വിഹിതം വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ പ്രധാനമന്ത്രി കേരളത്തിനെതിരായ നിലപാടാണെടുത്തതെന്നു കൂടിക്കാഴ്ചയ്ക്കുശേഷം പിണറായി ആരോപിച്ചു. എന്നാല്‍, ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിപ്രകാരം എല്ലാ ഗുണങ്ങളും കേരളത്തിനു ലഭിക്കുന്നുണ്ടെന്നും നിയമം കേരളത്തിനു മാത്രമായി മാറ്റാനാകില്ലെന്നുമാണു പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞത്.

കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി ഉപേക്ഷിക്കരുതെന്ന ആവശ്യത്തോടു പ്രധാനമന്ത്രി നിഷേധാത്മക നിലപാടാണു സ്വീകരിച്ചതെന്നു രമേശ് ചെന്നിത്തലയും ആരോപിച്ചു. തെരഞ്ഞെടുപ്പുകാലത്തു തറക്കല്ലിടല്‍ സജീവമായി നടക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണമെന്നു സംഘം കുറ്റപ്പെടുത്തി. എന്നാല്‍, മുന്നൊരുക്കങ്ങളില്ലാതെയാണു നിവേദനം തയാറാക്കിയതെന്നും സന്ദര്‍ശനത്തിനു തൊട്ടുമുമ്ബാണു തനിക്കതിന്റെ പകര്‍പ്പ് ലഭിച്ചതെന്നും സംഘത്തിലെ ഏക ബി.ജെ.പി. അംഗം എ.എന്‍. രാധാകൃഷ്ണന്‍ ആരോപിച്ചു.

കരളം ചോദിച്ചത്

* പാലക്കാട്ടെ കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി 
* ഭക്ഷ്യധാന്യവിഹിതം വര്‍ധിപ്പിക്കണം 
* അങ്കമാലി-ശബരി റെയില്‍പാത 
* കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം 
* കാലവര്‍ഷക്കെടുതിക്കു സഹായം 
* എച്ച്‌.എന്‍.എല്‍. സംസ്ഥാനസര്‍ക്കാരിനു െകെമാറണം 
* കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കണം

മോഡിയുടെ മറുചോദ്യം

* വിവിദ്ധ പദ്ധതികള്‍ക്കായി അനുവദിച്ച 6000 കോടി പാഴാക്കി 
* അടിസ്ഥാന വികസനമേഖലയില്‍ അനുവദിച്ച 22,000 കോടി പാഴായി 
* 21 പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കാത്തതിനാല്‍ കേന്ദ്രത്തിന് 28,000 കോടിയുടെ ബാധ്യത 
* ശബരിമല ക്ഷേത്രത്തിന് അനുവദിച്ച ഫണ്ട്? 
* പ്രസാദം, സ്വദേശ് ദര്‍ശന്‍ പദ്ധതികള്‍ക്ക് അനുവദിച്ച 350 കോടി ചെലവഴിക്കുന്നതിലെ അമാന്തം 
* ആറന്മുള പദ്ധതിക്ക് അനുവദിച്ച 5.94 കോടി? 
* ഗുരുവായൂര്‍ പദ്ധതിക്ക് അനുവദിച്ച 46 കോടി?

Top