ന്യൂഡൽഹി∙ റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി തനിച്ച് പാരിസിൽ പോയി റാഫേൽ കരാറിൽ ഒപ്പിടുവിക്കുകയായിരുന്നുവെന്ന് രാഹുൽ ആരോപിച്ചു. ഈ അഴിമതിക്കു പിന്നിൽ മോദിയാണ്. റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനു ചെലവിട്ട തുകയെത്രയെന്നു പറയാൻ പ്രതിരോധമന്ത്രാലയം തയാറാകുന്നില്ല. എന്താണതിന്റെ അർഥം? അഴിമതിയുണ്ടെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. മോദി നേരിട്ട് പാരിസിൽ പോയാണ് ഉടമ്പടിയിൽ മാറ്റം വരുത്തിയത്. രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം ഇതറിയാമെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദിക്കെതിരായ രാഹുലിന്റെ വിമർശനം....