ഫിലാഡൽഫിയ: അമ്മമാരെ ആദരിക്കാൻ പമ്പ മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച് മാത്യദിനാഘോഷങ്ങളിൽ പമ്പയുടെ അംഗങ്ങളും അഭ്യ ദയകാംഷികളും സംഘടന പ്രതിനിധികളുമായി നിരവധി പേർ പങ്കെടുത്തു. കഴിഞ്ഞ പതിനേഴ് വർഷമായി പമ്പ തുടർന്നു പോരുന്ന മാത്യദിനാഘോഷവും വാർഷിക കുടുംബ സംഗമവും ഈ വർഷം മെയ് 12 ശനിയാഴ്ച നോത്ത് ഈസ്റ്റ് ഫിലാഡൽഫിയായിലെ അതിഥി റെസ്റ്റോറന്റിലാണ് സംഘടിപ്പിച്ചത്.
പമ്പ പ്രസിഡന്റ് ജോർജ്ജ് ഓലിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുഖ്യ അതിഥിയായിരുന്നു. ആശംസകൾ നേരാൻ യു.എസ് കോൺഗ്രസ് സ്ഥാനാർത്ഥി ഷർ ഗുഡ്മാൻ, ഫൊക്കാന വിമൻസ് ഫോറം നാഷണൽ ചെയർപേഴ്സൺ, ലീല മാരേട്ട് , ടെസ്റ്റേറ്റ് കേരളഫോറം ചെയർമാൻ ജോഷി കുര്യാക്കോസ്, എന്നിവരോടൊപ്പം വിവിധ സംഘടനകളെ പ്രധിനിധികരിച്ച് സുജ ജോസ് (മഞ്ച്) ന്യൂ ജേഴ്സി, സുരേഷ് നായർ (ഫൺട്സ് ഓഫ് റാന്നി), ജോർജ്ജ് നടവയൽ (പിയാനോ) മുരളി.ജെ നായർ (ലാന), ഷാജു സാമുവൽ (കേരളസമാജം ന്യൂ യോർക്ക്), പികെ സോമരാൻ (എസ്.എൻ.ഡി.പി) എന്നിവരും ആശംസകൾ നേരാൻ എത്തിയിരുന്നു.
അമ്മമാരെ അനുമോദിച്ചു കൊൺട് പമ്പയുടെ യൂത്ത് പ്രതിനിധി ഹന്നാ ജേക്കബ് മാതൃദിനസന്ദേശം നൽകി. അമ്മമാർ കുട്ടികളുടെ ജീവിതത്തിലും സ്വഭാവരൂപവൽക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊൺട് സംസാരിച്ച കുമാരി ഹന്നാ ജേക്കബ് അമ്മമാർ ഒരു ദിവസം മാത്രം സ്നേഹിച്ചാലും ആദരിച്ചാലും പോരാ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അമ്മമാർക്ക് സ്നേഹവും കരുതലും നൽകണമെന്നും പറഞ്ഞു.
ഫാദർ ഫിലിപ്പ് മോഡയിൽസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പമ്പ ന്യസ് - ലെറ്ററിന്റെ പ്രകാശനം ലീല മാരേട്ട് നിർവ്വഹിച്ചു . ആദ്യ കോപ്പി യു.എസ് - കോൺഗ്രസ് സ്ഥാനാർത്ഥി ഷര ഗുഡ്മാന് നൽകി. - പമ്പ യൂത്ത് അവാർഡിന് ആഷി ഓലിക്കൽ അർഹയായി, പമ്പയിലെ - യൂത്തിനെ എകോപിപ്പിക്കുന്നതിനും, കഴിഞ്ഞ അഞ്ചു വർഷമായി പമ്പഫൊക്കാന സ്പിംഗ്. ബീ കോഡിനേറ്റു ചെയ്യുന്നതിനുമാണ് അവാർഡ് നൽകിയത്.
പമ്പ 2020 ഡീം പാഞ്ജറ്റ് അലക്സ് തോമസ് അവതരിപ്പിച്ചു. പമ്പയ്ക്ക് 2020 ആകുമ്പോഴേയ്ക്കും കൂടുതൽ സൗകര്യമുള്ള കമ്മ്യണിറ്റി സെന്റർ എന്നതാണ് ഡീം പാജറ്റ് എന്ന് അലക്സ് തോമസ് പറഞ്ഞു.
പമ്പ വിമൻസ് ഫോറം കോഡിനേറ്റർ അനിത ജോർജ്ജ് പൊതുയോഗം നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് മോഡി ജേക്കബ് സ്വാഗതവും, ജോൺ പണിക്കർ നന്ദി പ്രകാശനവും നടത്തി. ജേക്കബ് കോര, സുമോദ് നെല്ലിക്കാല, ജൂലി ജേക്കബ്, ഫീലിപ്പോസ് ചെറിയാൻ, സുധ കർത്ത, എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.
അമ്മമാരെ അനുമോദിച്ചു കൊൺടും, ആദരിച്ചുകൊൺടും പൂക്കൾ നൽകിയതോടൊപ്പം അവർക്കായി വിവിധ ഗെയിംമുകൾ അനിത ജോർജ്ജും ആഷ്ടി ഓലിക്കലും ചേർന്ന് സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്നു നടന്ന കലാപരിപാടികൾക്ക് പ്രസാദ് ബേബിയും ജോർജ്ജ് നടവയലും നേതൃത്വം നൽകി. അമ്മന്മാർക്കായി പ്രത്യേകമായി ഒരുക്കിയ അത്താഴ വിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
George Oalickal