• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

50 കോടിക്കുമേലുള്ള വായ്പയ്ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് വായ്‌പെയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അമ്പതുകോടിയോ അതില്‍ കൂടുതലോ രൂപ വായ്പയെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കണമെന്നത് നിര്‍ബന്ധമാക്കും.

അമ്പതുകോടിയോ അതില്‍ അധികമോ ഉള്ള വായ്പകള്‍ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നത് അഴിമതി മുക്ത - ഉത്തരവാദിത്ത ബാങ്കിങ്ങിലേക്കുള്ള അടുത്ത ചുവടുവയ്പാണെന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ലഭിക്കുന്നതോടെ, വായ്പയെടുത്തയാള്‍ രാജ്യം വിടുന്നത് തടയാന്‍ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും.നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ തുടങ്ങി നിരവധിപേരാണ് വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ടത്.

 

 

Top