ഇന്ത്യയിലെ ഏറ്റവും വലിയ ഇ- വാളെറ്റ് സംവിധാനമായ പേറ്റിഎം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ സഹായിക്കുന്ന 'പെയ്ത് മണി' എന്ന ഒരു പ്രത്യേക ആപ്ലിക്കേഷന്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു.
പുതിയ പണമിടപാട് ഫീച്ചറില്‍ പണക്കൈമാറ്റം എളുപ്പമാക്കാന്‍ സഹായിക്കും. പണമിടാപടുകള്‍ പേടിഎം ആപ്പിലെ പുതിയ ഫീച്ചറിലൂടെ എളുപ്പമായിരിക്കുമെന്ന് കമ്ബനി അറിയിച്ചു. ഇതിന്‍റെ അപ്ഡേറ്റ് ചെയ്ത ആന്‍ഡ്രോയിഡ് ആപ് വൈകാതെ എത്തും. ഐഒഎസ് ആപ് ഞായറാഴ്ച മുതല്‍ ലഭ്യമാകുമെന്ന് കമ്ബനി അറിയിച്ചു.
ആപ്പിലെ 'മണി ട്രാന്‍സ്‌ഫേഴ്‌സ്' ഓപ്ഷനില്‍ ഇനി ബാങ്ക് ടു ബാങ്ക് ഓപ്ഷനടക്കം പലതരം പണക്കൈമാറ്റ സാധ്യതകളും ഉണ്ടായിരിക്കും. 250 കോടി രൂപയാണ് പണക്കൈമാറ്റം പ്രോത്സാഹിപ്പിക്കാന്‍ പേടിഎം മാറ്റിവച്ചിരിക്കുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ, രാജ്യത്തെ മൊത്തം പണക്കൈമാറ്റത്തിന്റെ മൂന്നിലൊന്ന് പേടിഎം ആപ്പിലൂടെ നടത്തുക എന്നതാണ് കമ്ബനിയുടെ പ്രഖ്യാപിത ലക്ഷ്യം.