• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

രാമായണ പാരായണവും കർക്കിടക വാവുബലിയും - കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ

പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ വിശ്വാസപ്രകാരം മലയാളനാട്  കർക്കിടക മാസത്തെ കണക്കാക്കിയിരുന്നത് ദുരിതങ്ങളുടെ മാസമായിട്ടായിരുന്നു. മഴക്കെടുതി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ മാസം! സാമ്പത്തികമായും ആരോഗ്യപരമായും ദുഃഖങ്ങൾ നേരിടേണ്ടിവരുന്ന മാസം! ഇതിനു ഒരേയൊരു പരിഹാരം രാമായണപാരായണം തന്നെ എന്ന് പൂർവികർ പറഞ്ഞു തന്നു. പതിനാറാം നൂറ്റാണ്ടുമുതൽ കൈരളിയുടെ മക്കൾ എഴുത്തച്ഛന്റെ രാമായണം കർക്കിടക മാസം മുഴുവൻ പറയണം ചെയ്തുപോരുന്നു. ക്ഷേത്രങ്ങളും ഭവനങ്ങളും " രാമായ രാമഭദ്രമായ രാമചന്ദ്രായ വേധസേ...." എന്ന് തുടങ്ങി രാമഭക്തിമുഖരിതമായിരിക്കും. വൈദിക സംസ്കാരത്തിന്റെ ഭാഗമായി മലയാളികൾ ഇന്നും ലോകത്തെവിടെയാണെങ്കിലും അത് പിന്തുടരുകതന്നെ ചെയ്യുന്നു. 

    കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ, ആഗസ്റ്റ് 11 ന്, ശനിയാഴ്ച രാവിലെ 9 മണിമുതൽ രാത്രി 9 മണിവരെ  രാമായണ പാരായണവും കർക്കിടക വാവുബലിയും പിതൃസ്മരണയും സംഘടിപ്പിക്കുന്നു. നമ്മുടെ പൈതൃക സംസ്കാരത്തിന്റെ ഭാഗമാകാൻ കെ. എച്ച്. എസ്. എഫ്. ന്റെ ഭാരവാഹികൾ എല്ലാവരെയും ഈ ചടങ്ങുകളിലേക്കു സ്വാഗതം ചെയ്യുന്നു.  സ്ഥലം:  8105 NW 100th  Ln, Tamarac, FL - 33321. കൂടുതൽ വിവരങ്ങൾക്കായി ലീല നായർ (പ്രെസിഡന്റ്) 5614148146, എബി ആനന്ദ് (സെക്രട്ടറി) 9543054165, സദാശിവൻ (ട്രഷറർ) 9543365052, സുരേഷ് നായർ 9546621459 

Top