കൊച്ചി: തുടര്‍ച്ചയായ ഇടിവുകള്‍ക്കിടയില്‍ രൂപ വെള്ളിയാഴ്ച ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 56 പൈസയുടെ കുതിപ്പുമായി 67.78 എന്ന നിലയിലെത്തി.
അതായത്, ഒരു ഡോളറിന് 67.78 രൂപ. 2017 മാര്‍ച്ച് 14-ന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. വ്യാപാരത്തിനിടെ, ഒരവസരത്തില്‍ 67.70 നിലവാരം വരെയെത്തി.
ഓഹരി വിപണിയിലെ മുന്നേറ്റവും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതുമാണ് രൂപയ്ക്ക് കരുത്തായത്.