• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഹനാന്‍ പൊരുതുന്ന കൗമാരത്തിന്റെ പ്രതീകം; പ്രധാനമന്ത്രിയും റെയില്‍വെ സ്റ്റേഷനുകളില്‍ ചായവിറ്റ് നടന്ന ആളായിരുന്നു; കണ്ണന്താനം

കൊച്ചി: മീന്‍ വില്‍പ്പന നടത്തി ജീവിക്കുന്ന വിദ്യാര്‍ത്ഥിനി ഹനാന് പിന്തുണയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിലെ നൂറുകണക്കിന് കഠിനാധ്വാനികള്‍ക്ക് പ്രചോദനമാകുന്ന അതിജീവനത്തിന്റെ കഥയാണ് ഹനനിന്റേതെന്ന് കണ്ണന്താനം പറയുന്നു. ഫേസ്ബുക്കിലീടെയാണ് ആദ്ദേഹം ഹനാന് പിന്തുണയുമായെത്തിയത്.

'സ്‌കൂള്‍ പഠന ചിലവുകള്‍ക്കും സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനുമായി മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകമാണ്. നമ്മുടെ പ്രധാനമന്ത്രി റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു നടന്ന ആളായിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതാനുള്ള അടങ്ങാത്ത ഇച്ഛശക്തി യാണ് അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിച്ചത്'. കണ്ണന്താനം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

ജീവിതത്തെ പൊസിറ്റിവ് ആയി എടുത്തു മുന്നേറുന്നവര്‍ക്ക് മാത്രമേ നേട്ടങ്ങളും ഉണ്ടാക്കാന്‍ സാധിക്കുമെന്നും വലിയൊരു ഭാവി ഹനാന് മുന്നില്‍ തുറക്കാന്‍ എല്ലാവരും ഒരുമിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം

Kerala sharks stop attacking #Hanan. I'm ashamed. Here is a girl trying to put together a shattered life. You vultures !

വിദ്യാഭ്യാസത്തിനും കുടുംബത്തെ സംരക്ഷിക്കുന്നതിനുമായി ഹനാന്‍ നടത്തുന്ന അതി ജീവനത്തിന്റെ കഥ മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചു. നമ്മുടെ കൊച്ചു കേരളത്തില്‍ ഇതുപോലുള്ള അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിന് കഠിനാധ്വാനികള്‍ക്ക് പ്രചോദനമാകുന്ന അതിജീവനത്തിന്റെ കഥയാണ് ഹനാനിന്റേത്. സ്‌കൂള്‍ പഠന ചിലവുകള്‍ക്കും സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനുമായി മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകമാണ്. നമ്മുടെ പ്രധാനമന്ത്രി റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു നടന്ന ആളായിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതാനുള്ള അടങ്ങാത്ത ഇച്ഛശക്തി യാണ് അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിച്ചത്. ജീവിതത്തെ പൊസിറ്റിവ് ആയി എടുത്തു മുന്നേറുന്നവര്‍ക്ക് മാത്രമേ നേട്ടങ്ങളും ഉണ്ടാക്കാന്‍ സാധിക്കൂ. വലിയൊരു ഭാവി #ഹനാന് മുന്നില്‍ തുറക്കാന്‍ എല്ലാവരും ഒരുമിക്കുക തന്നെ ചെയ്യും

Top