കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എ പി അബ്‌ദുള്ളക്കുട്ടി ബിജെപിയിലേക്ക് കൂടുമാറി. ദേശീയ ആസ്ഥാനത്ത് വെച്ച് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബിജെപിയും മുസ്ലീങ്ങളും തമ്മിലുള്ള വിടവ് നികത്താന്‍ താന്‍ ശ്രമിക്കുമെന്ന് അബ്‌ദുള്ളക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ക്ഷണിച്ചുവെന്ന് അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടിരുന്നു.
മുന്‍പ് മോദിയെ പുകഴ്‌ത്തിയതിനെ തുടര്‍ന്നാണ് അബ്ദുള്ളക്കുട്ടിയെ സിപിഐ എം പുറത്താക്കിയത്. ഇതിനു പിന്നാലെ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് സ്വീകരിക്കുകയായിരുന്നു. പിന്നീട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വീണ്ടും മോദിയെ പുകഴ്‌ത്തി ഫേസ്‌ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.