അഭിനന്ദന് വര്ധമാന്-ശത്രുവിന്റെ പിടിയില്‍നിന്നും പോറലേല്‍ക്കാതെ മാതൃരാജ്യത്ത് തിരിച്ചെത്തുന്ന ധൈര്യത്തെ അമേരിക്കന്‍ മലയാളികള്‍ക്ക് വേണമെങ്കില്‍ ഇങ്ങനെയും വിളിക്കാം.
ഇന്ത്യക്കാരോടൊപ്പം അമേരിക്കന്‍ മലയാളികളും ഇന്ന് കാണാനും കേള്‍ക്കാനും കൊതിച്ചത് ഈ വലിയ വാര്‍ത്ത ആയിരുന്നു. ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികന്. ഇന്ത്യയുടെ ഹൃദയാഭിമാനത്തിന്റെ കൊടിയുയര്‍ത്തിയാണ് അഭിനന്ദന് വര്ധമാന് എന്ന സൈനികന് വാഗാ അതിര്‍ത്തി കടന്ന് മാതൃരാജ്യത്ത് എത്തിയത്.
പാക്ക് പിടിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് ഇന്ത്യന്‍ മണ്ണില്‍ തിരികെയെത്തിയപ്പോള്‍ ഇന്ത്യയുടെ വീരപുത്രന് സ്വന്തം മണ്ണില്‍ ലഭിച്ചത് ഉജ്വലമായ വരവേല്‍പ്പായിരുന്നു. വാഗ�അട്ടാരി അതിര്‍ത്തിയില്‍ എയര്‍ വൈസ് മാര്‍ഷല്‍മാരായ ആര്. ജി. കെ. കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന് എന്നിവര്‍ ചേര്‍ന്നാണ് അഭിനന്ദനെ സ്വീകരിച്ചത്.മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരും മാതാപിതാക്കളും അഭിനന്ദിനെ സ്വീകരിക്കാനായി അതിര്‍ത്തിയില്‍ എത്തിയിരുന്നു
പാക് മണ്ണില്‍, അവരുടെ സേനാത്തലവന്മാര്‍ക്കു മുന്നില്‍ പതറാത്ത മുഖവുമായി കുലുങ്ങാതെനിന്ന വിങ് കമാന്‍ഡറെ വീട്ടിലേക്കു മടങ്ങുന്ന സ്വന്തം കുടുംബാംഗത്തെ പോലെ കാത്തിരിക്കുകയായിരുന്നു രാജ്യത്തെ ഓരോ കുടുംബവും.