കാനഡയിൽ നിര്യാതനായ ഏബ്രഹാം കളത്തിലിന്റെ സംസ്കാരം ഞായറാഴ്ച
ബ്രാംപ്ടൺ, കാനഡ: തലവടി കളത്തിൽ മേടയിൽ സാറാമ്മ മാത്യുവിന്റേയും പരേതനായ കളത്തിൽ ഈപ്പൻ മാത്യുവിന്റെയും മകൻ ഏബ്രഹാം കളത്തിൽ (അവറാച്ചൻ - 51 വയസ്സ്) നിര്യാതനായി. ഭാര്യ ഷൈനി എബ്രഹാം കായംകുളം കാപ്പിൽ മാടമ്പിശ്ശേരിൽ കുടുംബാംഗമാണ്. പരേതന്റെ മാതാവ് സാറാമ്മ മാത്യു കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മാതൃസഹോദരി കൂടിയാണ്.
ഫിനാൻസിൽ സി.പി.എ, സി.ജി.എ, സി.എഫ് എ ( CPA, CGA, CFA) ബിരുദങ്ങളോടൊപ്പം, സി.ഐ. എസ്.എ (CISA - ഓഡിറ്റ് ) സെർട്ടിഫിക്കേഷനുമുണ്ടായിരുന്ന പരേതൻ കാനഡ പോസ്റ്റിൽ സെർട്ടിഫൈഡ് ഇന്റ്റെണൽ ഓഡിറ്റർ ആയി പ്രവർത്തിച്ചുവരുകയായിരുന്നു.
മക്കൾ : കെവിൻ കളത്തിൽ, ഷെറിൻ കളത്തിൽ (രണ്ടു പേരും വിദ്യാർത്ഥികൾ).
സഹോദരങ്ങൾ: മാത്യു ഈപ്പൻ, അലക്സ് മാത്യു (കാനഡ) ജോസഫ് മാത്യു (ദുബായ്), എലിസബേത്ത്, സൂസൻ, മെറിൻ.
അലക്സ് പാപ്പച്ചൻ (സാബു - ഹൂസ്റ്റൺ) വർഗീസ് പാപ്പച്ചൻ (ഷാജി - ബോസ്റ്റൺ),സാറാമ്മ (മസ്ക്കറ്റ് ) എന്നിവർ പരേതന്റെ ഭാര്യ സഹോദരങ്ങളാണ്.
മിസിസാഗയിലുള്ള സെന്റ് ഗ്രിഗോറീയോസ് ഇന്ത്യൻ ഓർത്തഡോൿസ് ലേക്ക് വ്യൂ ഇടവകയുടെ മുൻ ട്രസ്റ്റി കൂടിയായിരുന്ന പരേതൻ ദേവാലയം ഇടവകയ്ക്ക് സ്വന്തമാക്കുന്നതിനും ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലും സജീവ നേതൃത്വം വഹിച്ചു.
കൂടുതൽ വിവരങ്ങൾക്ക്;
അലക്സ് മാത്യു - 613 805 1285 (കാനഡ)
അലക്സ് പാപ്പച്ചൻ - 617 595 2020 (യുഎസ്)
വർഗീസ് പാപ്പച്ചൻ - 508 423 9291 (യുഎസ്)