തിരുവനന്തപുരം: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയിരുന്ന കപ്പലില്‍ ഉണ്ടായ സ്ഫോടനത്തില്‍ 5 പേര്‍ മരിക്കാനിടയായ സംഭവം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഊര്‍ജിതമായ രക്ഷാ പ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്സ്, പൊലീസ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരുക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർ ഭൂഷൺ എന്ന ഒഎൻജിസി കപ്പലിൽ ഇന്നു രാവിലെ പത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റു മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള നാലു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണവിഭാഗത്തിലാണ്. മറ്റു മൂന്നുപേരും അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടുന്നു.