ഉത്തരാഖണ്ഢില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 48 ആയി. അപകടത്തില്‍ പരിക്കേറ്റ 16 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തരാഖണ്ഢിലെ പൗരി ഗഡ്വാള് മേഖലയിലാണ് അപകടമുണ്ടായത്.
രാംനഗറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് അപകടത്തില്‍ പെട്ടതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രാവിലെ 8.45നായിരുന്നു അപകടം നടന്നത്. 28 സീറ്റുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. 60 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. എത്ര യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് വ്യക്തമല്ല.