തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പി.കെ.ശശി എം.എല്‍.എയ്ക്കെതിരെ നടപടി വൈകുന്നതില്‍ അതൃപ്തിയുമായി ഭരണപരിഷ്ക്കാര കമ്മിഷന് വി.എസ്.അച്യുതാനന്ദന്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്രനേതൃത്വത്തിന് പരാതി നല്കി.
ശശിക്കെതിരെയുള്ള നടപടിയെക്കുറിച്ച് തീരുമാനിക്കാന്‍ നാളെ സംസ്ഥാന കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് വി.എസിന്റെ ഇടപെടല്‍.
അതേസമയം ശശിക്കെതിരായ പരാതിയും ശശി ഉയര്‍ത്തിയ ഗൂഢാലോചനാ ആരോപണവും അന്വേഷിച്ച എ.കെ. ബാലനും പി.കെ. ശ്രീമതിയും ഉള്‍പ്പെട്ട പാര്‍ട്ടി കമ്മിഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതായാണ് സൂചന.
സെക്രട്ടേറിയറ്റിലെ ധാരണപ്രകാരമാണ് തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിയതും.