കേരളമൊട്ടാകെ സമാനതകളില്ലാത്ത ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുന്നത് വ്യക്തമായ കാര്യങ്ങള്‍ മനസിലാക്കാനും അവ പ്രചരിപ്പിക്കാനുമാണ്. പൂര്‍ണ്ണമായും ദുരന്തമുഖത്തെ മുന്നറിയിപ്പുകള്‍ അറിയാനും, ദുരന്ത വ്യാപ്തി അറിയാനും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാവുന്നതല്ല. എന്നാല്‍ സംസ്ഥാനത്തെ ഒട്ടാകെ ദുരിതത്തിലാഴ്ത്തി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്ബോള്‍ നുണകള്‍ പടച്ച് ഭീതി പരത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറാവുകയാണ് പൊലീസ്. കഴിയുന്നതും വ്യാജ സന്ദേശങ്ങള്‍ ഒഴിവാക്കി ഔദ്യോഗിക വിവരങ്ങള്‍ മാത്രം പ്രചരിപ്പിക്കാനാണ് നിര്‍ദ്ദേശം.