കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് മനപ്പൂര്‍വ്വം വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ അപേക്ഷയിന്‍ കോടതി സര്‍ക്കാര്‍ നിലപാട് ആരാഞ്ഞിരുന്നു.
വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കൂടാതെ ദിലീപ് കോടതിയില്‍ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ അടിസ്ഥാനം വിചാരണ വൈകിപ്പിക്കലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ദീലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും.