മലയാളികളുടെ പ്രിയ നടന് ക്യാപ്റ്റന്‍ രാജുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്ര മധ്യേ വിമാനത്തില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.
വിമാന യാത്രയ്ക്കിടെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നെഞ്ചുവേദന അനുഭവപ്പെട്ടതോടെ മസ്കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനമിറക്കി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തെ ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്.