കോഴിക്കോട്: നടനും ഗായകനും തബലിസ്റ്റുമായ ഹരിനാരായണന് (55) അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
അമ്മ അറിയാന്‍ എന്ന സിനിമയിലെ നടനെന്ന നിലയിലാണ് ഹരിനാരായണന് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ തബലവാദകനായ ഹരി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
പിന്നീട്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മസാല റിപ്പബ്ലിക്, ചാര്‍ലി, കിസ്മത് എന്നീ സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.