ചെന്നെെ:പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് സഹായഹസ്തവുമായി ചലച്ചിത്ര താരം നയന്‍താരയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് നയന്‍താര നല്‍കിയത്. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ തിരുവല്ലയാണ് നയന്‍താരയുടെ ജന്മദേശം.സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.