നടി ശ്രീദേവിയുടെ മൃതദേഹം സംസ്‌കരിച്ചു. മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലാണ് ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം നടന്നത്. നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു.
ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നിന്നും വൈകുന്നേരം രണ്ട് മണിയോടെയാണ് ആരംഭിച്ചത്. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലേക്ക് കൊണ്ടുപോയത്. സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം അനുശോചന സമ്മേളനം നടക്കും.
ശ്രീദേവിക്ക് അന്ത്യോപചാരം അര്‍പിക്കുന്നതിനായി സിനിമ-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരുള്‍പ്പടെ ആയിരങ്ങളാണ് പൊതുദര്‍ശനത്തിന് വച്ച സെലിബ്രേഷന്‍സ് ക്ലബ്ബിലേക്ക് ഒഴുകിയെത്തിയത്. പ്രിയ താരത്തെ ഒരു നോക്ക് കാണാന്‍ വിലാപ യാത്ര പോകുന്ന വഴിയിലും ആയിരങ്ങളാണ് തടിച്ചു കൂടിയത്.
ചുവന്ന പട്ടുസാരിയിൽ താലിയും സ്വർണാഭരണങ്ങളും അണിഞ്ഞാണു ശ്രീദേവിയെ അവസാനയാത്രയ്ക്കായി കുടുംബം ഒരുക്കിയത്. ‘ചുവന്ന സാരിയിൽ പ്രസന്നതയോടും സമാധാനത്തോടും കൂടെ ശ്രീദേവി അവിെടയുണ്ട്’ – സെലിബ്രേഷൻ സ്പോർട് ക്ലബിലെത്തിയ നടിയും എംപിയുമായ ഹേമമാലിനി ട്വിറ്ററിൽ കുറിച്ചു. എന്റെ അവസാന ആദരവും ശ്രീദേവിക്കു ഞാൻ അർപ്പിച്ചു. ചലച്ചിത്ര ലോകം മുഴുവനും അവിടെയുണ്ടായിരുന്നു. വിഷാദത്തിലും ചിലർ തകർച്ചയുടെ വക്കിലുമായിരുന്നുവെന്നും ഹേമമാലിനി പറഞ്ഞു.
ശ്രീദേവിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ കജോൾ, ജയപ്രദ ചിത്രം: ട്വിറ്റർ
ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ തബുവും ജാക്വലിൻ ഫെർണാണ്ടസും. ചിത്രം: ട്വിറ്റർ.
ശ്രീദേവിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഐശ്വര്യ റായ്, സോനം കപൂർ, ആനന്ദ് അഹൂജ എന്നിവരെത്തിയപ്പോൾ. ചിത്രം: ട്വിറ്റർ.
ശ്രീദേവിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, ജയ ബച്ചൻ ചിത്രം: ട്വിറ്റർ.