• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ആദര്‍ശയായ മരുമകളെ വാര്‍ത്തെടുക്കാന്‍ മൂന്നുമാസം നീണ്ട സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

ആദര്‍ശയായ മരുമകളെ കണ്ടെത്താന്‍ ഒരു സര്‍വകലാശാല കോഴ്‌സ് തുടങ്ങിയിരിക്കുകയാണത്രേ.ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വകലാശാലയാണ് ആദര്‍ശയായ മരുമകളെ വാര്‍ത്തെടുക്കാന്‍ മൂന്നുമാസം നീണ്ട സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്താനൊരുങ്ങുന്നത്. വിവാഹത്തിനു മുമ്ബെ സ്ത്രീകളെ ആദര്‍ശശീലകളായ മരുമകളാകുവാന്‍ ഒരുക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. സര്‍വകലാശാലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ: ഡിസി ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

അടുത്ത അക്കാദമിക വര്‍ഷത്തോടെ ആരംഭിക്കുന്ന കോഴ്‌സില്‍ തുടക്കത്തില്‍ മുപ്പതു പെണ്‍കുട്ടികള്‍ക്കാണ് അവസരം ലഭിക്കുക. സോഷ്യോളജി, സൈക്കോളജി, വിമന്‍ സ്റ്റഡീസ് വിഭാഗങ്ങളിലായിരിക്കും കോഴ്‌സ് അനുവദിക്കുക.

കോഴ്‌സിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്. സ്ത്രീകളെ ചട്ടംപടിപ്പിക്കാന്‍ കാത്തിരിക്കുന്നവര്‍ എന്തുകൊണ്ട് പുരുഷന്മാര്‍ക്ക് ഇത്തരം ക്ലാസുകള്‍ എടുക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് പലരുടെയും ചോദ്യം.

Top