• Friday, November 29, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തും,ശരണം വിളിക്കുന്നത് നിരോധിക്കും :പരിഹാസശരമെയ്ത് അഡ്വ ജയശങ്കര്‍

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍. തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാനുള്ള കരുത്തുള്ളതാണ് ഈ സര്‍ക്കാരെന്നും, അവിടെ സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു. കവിതയ്ക്കും രഹനയ്ക്കും ദര്‍ശനം നിഷേധിച്ച്‌ പതിനെട്ടാം പടിക്കു താഴെ കുത്തിയിരുന്നു ശരണം വിളിച്ച പരികര്‍മികളെ ഉടന്‍ പിരിച്ചുവിടാനാണ് നീക്കമെന്നും വേണ്ടിവന്നാല്‍ അകാരണമായി ശരണം വിളിക്കുന്നത് പോലും നിരോധിക്കുമെന്നും അദ്ദേഹം കുറിക്കുന്നു. ഇതൊന്നും പോരെങ്കില്‍ മണ്ഡലപൂജയ്ക്ക് നട തുറക്കമ്ബോള്‍ പട്ടാളത്തെ വിളിച്ച്‌ ശബരിമലയില്‍ ടിയാനെന്‍മെന്‍ സ്‌ക്വയര്‍ ആവര്‍ത്തിക്കുമെന്നും അഡ്വ. ജയശങ്കര്‍ അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

താഴമണ്‍ തന്ത്രിയുടെ തറവാട്ടു മുതലല്ല, ശബരിമല ക്ഷേത്രം. പന്തളം രാജാവിനു സ്ത്രീധനം കിട്ടിയതുമല്ല. അത് ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതായത് സര്‍ക്കാരിന്റെ മാത്രം സ്വത്താണ്.

ക്ഷേത്രം പൂട്ടി താക്കോല്‍ കോന്തലയില്‍ കെട്ടി നാടുവിട്ടു പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കില്‍ നടപ്പില്ല. തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഈ സര്‍ക്കാരിനു കരുത്തുണ്ട്.

സുപ്രീംകോടതി വിധി അന്തിമമാണ്. റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്ന പ്രശ്നമില്ല. സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തും.

പതിനെട്ടാം പടിക്കു താഴെ കുത്തിയിരുന്നു ശരണം വിളിച്ച്‌ കവിതയ്ക്കും രഹനയ്ക്കും ദര്‍ശനം നിഷേധിച്ച പരികര്‍മികളെ ഉടന്‍ പിരിച്ചുവിടും. അകാരണമായി ശരണം വിളിക്കുന്നത് നിരോധിക്കും. മണ്ഡലപൂജയ്ക്ക് നടതുറക്കുമ്ബോള്‍ വീണ്ടും അലമ്ബുണ്ടാക്കാനാണ് പരിപാടിയെങ്കില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ല. പട്ടാളത്തെ വിളിക്കും; ശബരിമലയില്‍ ടിയാനെന്‍മെന്‍ സ്ക്വയര്‍ ആവര്‍ത്തിക്കും.

Top