തിരുവനന്തപുരം: മാഹിയില്‍ സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷനും എഴുത്തുകരാനുമായ അഡ്വ.എ ജയശങ്കര്‍ രംഗത്ത്. കണ്ണൂര്‍ വീണ്ടും കലുഷിതമായി, ഇത്തവണ ആര്‍.എസ്.എസുകാരാണ് അക്രമം തുടങ്ങി വച്ചതെന്ന് ജയശങ്കര്‍ പറഞ്ഞു. ഇതിന് പകരമായി സഖാക്കള്‍ തിരിച്ചടിച്ചു. ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിന്‍പടി നടക്കുമെന്നും നിയമപാലകര്‍ കൈകെട്ടി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്രിലൂടെയാണ് ജയശങ്കര്‍ പ്രതികരിച്ചത്.
'രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കും. സി.പി.എം ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തും, അവര്‍ തിരിച്ചും കുറ്റപ്പെടുത്തും. ഒടുവില്‍ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയും' ജയശങ്കര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കണ്ണൂര്‍ വീണ്ടും കലുഷിതമായി.
ഇത്തവണ ആര്‍എസ്‌എസുകാരാണ് തുടങ്ങിവച്ചത്. സഖാക്കള്‍ തിരിച്ചടിച്ചു. ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിന്‍പടി നടക്കും. നിയമപാലകര്‍ കൈകെട്ടി നില്ക്കും.
രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കും. സിപിഎം ആര്‍എസ്‌എസിനെ കുറ്റപ്പെടുത്തും, അവര്‍ തിരിച്ചും കുറ്റപ്പെടുത്തും. ഒടുവില്‍ എല്ലാവരും ചായ കുടിച്ചു കൈകൊടുത്തു പിരിയും.
സബ്‌കോ സന്മതി ദേ ഭഗവാന്‍!