ചിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ നടക്കുന്ന ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക) സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തുന്നു.
വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് എത്തിയ സനല്‍കുമാര്‍ നിലവില്‍ സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നീണ്ട 25 വര്‍ഷക്കാലമായി സഹകരണരംഗത്ത് സംസ്ഥാനത്തെ നിറസാന്നിധ്യവും 15 വര്‍ഷമായി ആര്‍ബിഐ നിയന്ത്രണത്തിലുള്ള തിരുവല്ല അര്‍ബന്‍ സഹകരണബാങ്ക് പ്രസിഡന്റും മുന്‍ പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് പ്രസിഡന്റുമാണ്.
പരുമല ദേവസ്വം ബോര്‍ഡ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാലാ യൂണിയന്‍ സെക്രട്ടറി, സെനറ്റ് അംഗം, എസ്.എഫ്.ഐ, ഡിവൈഎഫ്‌ഐ എന്നീ സംഘടനകളുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റെഡ്‌ക്രോസ് സൊസൈറ്റി, ശിശുക്ഷേമ സമിതി, പി കൃഷ്ണപിള്ള പാലിയേറ്റീവ് കെയര്‍ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ് അഡ്വ. ആര്‍ സനല്‍കുമാര്‍. പ്രമുഖ അഭിഭാഷകനായും, തിരുവല്ലയിലേയും, പത്തനംതിട്ട ജില്ലയിലേയും എല്ലാ പൊതുവേദികളിലേയും സജീവസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന സനല്‍കുമാര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്നു.
സനല്‍കുമാറിന്റെ ഭാര്യയും, അധ്യാപികയും കെഎസ്ടിഎ (കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍)സംസ്ഥാന കമ്മറ്റി അംഗവും, പുതുശേരി അധ്യാപക ബാങ്ക് ഡയറക്ടറും, പ്രമുഖ വനിതാ സാമൂഹിക പ്രവര്‍ത്തകയുമായ ബിന്ദു സനല്‍കുമാറും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ അമേരിക്കയിലെ ഡാളസ്, ഹൂസ്റ്റണ്‍, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക് തുടങ്ങി വിവിധ മലയാളി കൂട്ടായ്മകളിലും സനല്‍കുമാര്‍ പങ്കെടുക്കും.