തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കി രാജ്യാന്തര ചലച്ചിത്രമേള നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.ചലച്ചിത്രമേള മുടങ്ങുന്നത് തുടര്‍വര്‍ഷങ്ങളിലെ നടത്തിപ്പിനെ ബാധിക്കുമെന്നതിനാല്‍ മേള നടത്തുന്നതിന് എല്ലാതലത്തിലും സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാണ്. മേളയ്ക്ക് ആറുകോടി രൂപയാണ് മുന്‍ വര്‍ഷത്തെ ചെലവായി കണക്കാക്കിയിട്ടുള്ളത്.
സര്‍ക്കാരും ചലച്ചിത്ര അക്കാദമിയുമാണു തുക നല്‍കുന്നത്. അതിജീവനം എന്ന വിഷയത്തില്‍ മേള നടത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തിയശേഷം ഇക്കാര്യത്തിലും തീരുമാനമുണ്ടാകും. മേളയുടെ ദിവസം കുറയ്ക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഉദ്ഘാടനം അടക്കമുള്ള മറ്റു മാമാങ്കങ്ങളും ഒഴിവാക്കും. മറ്റു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചലച്ചിത്ര അക്കാദമിയോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.