കോഴിക്കോട്: നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയെ ആശങ്കയിലാഴ്‌ത്തി വെസ്റ്റ് നൈല്‍ പനി. കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയില്‍ ഈ വൈറസിന്റെ ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയുടെ രക്തം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചതില്‍ നിന്നാണ് രോഗം സ്ഥിരീകരിച്ചത്.
സമാന രോഗലക്ഷണങ്ങളുമായി ഒരാളെക്കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെസ്റ്റ് നൈല്‍ പനി
പക്ഷികളില്‍ നിന്ന് കൊതുകുകളില്‍ എത്തുന്ന വൈറസ് പിന്നീടാണ് മനുഷ്യരിലേക്ക് പകരുന്നത്. സാധാരണയായി ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ തന്നെയാണ് ഈ രോഗത്തിനും ഉള്ളതെങ്കിലും തലച്ചോറിനെ ബാധിക്കുന്ന വെസ്റ്റ് നൈല്‍ എന്‍സെഫലിറ്റിസ് അവസ്ഥ മരണ കാരണമായേക്കാം.