മേരിലാന്‍ഡ്: പുള്ളിക്കാട്ടില്‍ ആഗസ്തി ദേവസ്യ (കുഞ്ഞൂഞ്ഞ്, 75) നിര്യാതനായി. സംസ്കാരം നാളെ പത്തിനു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ കാര്‍മികത്വത്തില്‍ മേരിലാന്‍ഡ് സെന്റ് മേരീസ് പള്ളിയില്‍.
ഭാര്യ മറിയക്കുട്ടി താമരശേരി ചെന്പുകടവ് കളപ്പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: സണ്ണി, ജോണി (പിഴക്), റ്റെസി, ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ (ഹാര്‍ട്ട്ഫോര്‍ഡ്, സിടി, യുഎസ്എ), സജോ.
മരുമക്കള്‍: മിനി കരോട്ടുകുന്നേല്‍ (നാരകക്കാനം), ജിന്‍സി താഴത്തുപറന്പില് (പ്ലാശനാല്‍), ജോയ്സ് ഈറ്റയ്ക്കകുന്നേല്‍ (ഇടമറുക്), ജിന്റാ മണ്ഡപത്തില്‍ (എലിക്കുളം). ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍ (താമരശേരി രൂപത) ഭാര്യാസഹോദരനും ഫാ. ഷിന്റോ പുള്ളിക്കാട്ടില്‍ സിഎംഎഫ് സഹോദരപുത്രനും സിസ്റ്റര്‍ ജ്യോതി പുള്ളിക്കാട്ടില്‍ (പ്രഭുദാസി, രാജസ്ഥാന്) സഹോദരിയുമാണ്.