കോട്ടയം: ചെങ്ങന്നൂരില്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ കെ.എം മാണിയെ സന്ദര്‍ശിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍ തുടങ്ങിയവരാണ് പാലായിലെത്തിയത്. മാണിയുടെ പാലായിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു.
മാണി യു.ഡി.എഫിന്‍െറ ഭാഗമാവണമെന്ന് സംഘം അഭ്യര്‍ഥിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ അഭ്യര്‍ത്ഥിച്ചാണ് തങ്ങള്‍ വന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെട്ടന്നുള്ള തീരുമാനത്തിന്റെ ഭാഗമാണ് സന്ദര്‍ശനമെന്നും നാളെ തീരുമാനം അറിയാക്കമെന്ന് മാണി അറിയിച്ചതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. ചൊവ്വാഴ്ച 10.30ന് പാലായില്‍ ഉപസമിതി യോഗം കൂടുമെന്നും തീരുമാനം അതിലുണ്ടാകുമെന്നും കെ.എം. മാണി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.
തീരുമാനം പറയേണ്ടത് കേരള കോണ്‍ഗ്രസാണെന്നും നാളത്തെ ഉപസമിതി മീറ്റിങ്ങില്‍ പ്രതീക്ഷയുണ്ടെന്നും എം.എം.ഹസ്സന്‍ വ്യക്തമാക്കി.