പൈലറ്റുമാരുടെ ഭക്ഷണകാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി എയര്‍ഇന്ത്യ. കമ്പനി നല്‍കുന്ന ഭക്ഷണത്തിന് പുറമെ ഫ്‌ലൈറ്റിനുള്ളില്‍വെച്ച് സ്‌പെഷ്യല്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യരുതെന്നാണ് പുതിയ നിര്‍ദ്ദേശം.
എയര്‍ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അമിതാഭ് സിങ് ഇതുസംബന്ധിച്ച ഇമെയില്‍ പൈലറ്റുമാര്‍ക്ക് അയച്ചു. ആരോഗ്യസംബന്ധമായ പ്രശ്‌നമുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കാവുന്നതാണ്.
കോക്ക്‌പിറ്റിലെ എല്ലാ ജീവനക്കാര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണെന്നും ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബര്‍ഗര്‍, സൂപ്പ്, സ്‌മോക്ക്‌ഡ് സാല്‍മണ്‍ തുടങ്ങിയ പ്രത്യേക ഭക്ഷണങ്ങള്‍ പൈലറ്റുമാര്‍ ഓര്‍ഡര്‍ ചെയ്യാറുണ്ട്.