സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ സ്വകാര്യവല്‍കരിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഹര്‍ദീപ്.
നഷ്ടത്തിലായ രാജ്യാന്തര വിമാനക്കമ്പനിക്കായി സ്വകാര്യ.കമ്പനികള്‍ക്കു ലേലം വിളിക്കുന്നതിനുള്ള അപേക്ഷകള്‍ പൂര്‍ത്തികരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ആഭ്യന്തര ധന മന്ത്രാലയങ്ങള്‍ അറിയിച്ചു. ഇന്ത്യയ്‌ക്കകത്തും പുറത്തും ലാഭകരമായ പ്രവര്‍ത്തനങ്ങളാണ് എയര്‍ ഇന്ത്യ നടത്തിയിട്ടുള്ളത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി സര്‍ക്കാര്‍ ഖജനാവിന് ബാധ്യതയാണ് ഈ സ്ഥാപനം. ചില കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തത വരാനുണ്ട്. അതിനു ശേഷം ലേലം വിളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും വാങ്ങാന്‍ ആവശ്യക്കാരെ ലഭിച്ചിരുന്നില്ല. അതിനാലാണ് ഇത്തവണ ചില നിബന്ധനകള്‍ പുനഃപരിശോധിച്ച് മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സ്വകാര്യവല്‍ക്കരിക്കുന്നതു കൊണ്ട് ജീവനക്കാര്‍ക്കു യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്നും ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ തൊഴിലാളികളുടെയും താല്‍പര്യ.ം സംരക്ഷിക്കുന്ന രീതിയിലാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക.
സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് 25 ശതമാനം പിടിച്ചിരുന്നു. സ്വകാര്യവല്‍കരണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഇത് തിരികെ നല്‍കും. 9,400 ഓളം സ്ഥിര ജോലിക്കാരും 4,200 കരാര്‍ ജീവനക്കാരുമാണ് എയര്‍ ഇന്ത്യയിലുള്ളത്. ദേശീയ വിമാനക്കമ്പനിക്ക് 58,000 കോടിയോളം രൂപയുടെ സാമ്പത്തിക പ്രതിസന്ധിയാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4,600 കോടിയുടെ നഷ്ടമാണ് എയര്‍ ഇന്ത്യയ്‌ക്ക് ഉണ്ടായത്.