തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതിലെ എതിര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് അറിയിച്ചു. നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച.
പ്രളയ പുരധിവാസത്തിന് തുടര്‍സഹായം, വിവിധ വികസന പദ്ധതികള്‍ എന്നിവയും ചര്‍ച്ചാ വിഷയങ്ങളായി. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയുമായി മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ചര്‍ച്ച ചെയ്‌തു. നീതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു.