വിമാനം റാഞ്ചുമെന്ന ഭീഷണിസന്ദേശത്തെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്തി. എയര്‍ ഇന്ത്യയുടെ മുംബൈയിലെ ഓപ്പറേഷന്‍ സെന്ററിലാണ് വിമാനം പാക്കിസ്ഥാനിലേയ്‌ക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി സന്ദേശമെത്തിയത്. ഇതോടെയാണ് വിമാനങ്ങളില്‍ കയറാനെത്തിയ യാത്രക്കാരുടെയും കാര്‍ പാര്‍ക്കിങുകളിലെ വാഹനങ്ങളുടെയും സുരക്ഷ ശക്തിപ്പെടുത്തിയത്.
വിമാനം തട്ടിയെടുത്ത് പാക്കിസ്ഥാനിലേയ്‌ക്ക് കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും ഭീഷണി സന്ദേശമെത്തിയതോടെ വിമാനക്കമ്പനികളും വിമാനത്താവള ഓപ്പറേറ്റര്‍മാരും നടപ്പാക്കേണ്ട പരിശോധനകള്‍ സംബന്ധിച്ച പട്ടിക ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കൈമാറി.
ടെര്‍മിനലുകളിലും ഓപ്പറേഷണല്‍ ഏരിയകളിലും സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം. ഇതിനു പുറമെ യാത്രക്കാരെ കൂടുതല്‍ പരിശോധിക്കണമെന്നും ജീവനക്കാര്‍, ബാഗേജ്, കാര്‍ഗോ, കേറ്ററിങ് തുടങ്ങിയയുടെ മേലും സുരക്ഷ കര്‍ശനമാക്കണമെന്നുമാണ് നിര്‍ദേശം