ന്യൂയോര്‍ക്ക് : ഫൊക്കാനയുടെ 2018-2020 ലേയ്ക്കുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുമെന്നു അജിന്‍ ആന്റണി അറിയിച്ചു.
ഏറ്റവും വലിയ മലയാളീ അസ്സോസിയേഷനില്‍ ഒന്നായ ഹഡ്സ്സണ്‍ വാലി മലയാളീ അസ്സോസിയേഷനെ പ്രതിനിധീകരിച്ച് കഴിഞ്ഞ നാലു വര്‍ഷമായി ഫൊക്കാനയുടെ യൂത്ത് കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചു. ചെറുപ്രായത്തില്‍ തന്നെ ഹഡ്സ്സണ്‍ വാലി മലയാളീ അസ്സോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും, സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള അജിന്‍ വളരെ തിളക്കമാര്‍ന്നതും, ആകര്‍ഷണീയമായതുമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും, പുതിയ പുതിയ ആശയങ്ങള്‍ കൊണ്ടും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതാണ്.
ഇപ്പോള്‍ റോക് ലാന്റ് കൗണ്ടിയിലെ ന്യൂസിറ്റി പബ്ലിക് ലൈബ്രററിയുടെ ട്രസ്റ്റീ ബോര്‍ഡ് അംഗമായ അജിന്‍ രാഷ്ട്രീയപരമായും, സാമൂഹ്യപരമായും, സാംസ്‌കാരികപരമായും പൊതുസമൂഹത്തില്‍ പ്രത്യേകിച്ച് റോക് ലാന്റ് കൗണ്ടിയില്‍ വളരെ അറിയപ്പെടുന്ന യുവപ്രതിഭയാണ്.
ശ്രീ.അജിന്റെ ഫൊക്കാനയിലുള്ള പങ്കാളിത്തവും, സേവനങ്ങളും ഫൊക്കാനയ്ക്കും പ്രത്യേകിച്ച് അമേരിക്കയിലുള്ള പുതിയ യുവതലമുറയ്ക്ക് വളരെ പ്രയോജനപ്രദവും, നല്ല ഒരു മുതല്‍ക്കൂട്ടും ആയിരിക്കും എന്നുള്ളതിന് യാതൊരു സംശയവുമില്ല. എല്ലാവരുടെയും പ്രത്യേകിച്ച് എല്ലാ ഫൊക്കാന അംഗങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
അജിന്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വത്തെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ലീല മാരേട്ട് സ്വാഗതം ചെയ്തു. അജിനെ പോലുള്ള സമര്‍ഥരായ യുവാക്കള്‍ നേത്രുത്വത്തില്‍ വരുന്നത് ഫൊക്കാനയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നു ലീല മാരേട്ട് ചൂണ്ടിക്കാട്ടി.